Wednesday, October 1, 2014

എന്റെ ഹൃദയം

ഞാൻ നിലച്ചുപോവും.
എന്റെ ഹൃദയവും സ്തംഭിക്കും!
പക്ഷെ,
എന്നെ നോവിക്കാതെ ആയിരിക്കും അത് സംഭവിക്ക്യ! 

കാരണം, ഞാൻ അതിനോട് കളവു പറഞ്ഞിട്ടില്ല!

എന്നെ നോവിക്കാതെ എന്റെ ഹൃദയം നിലച്ചുപോവും-
വൈകാതെ!

ഞാൻ ഇന്ന്

കത്തിക്കരിഞ്ഞ-
സ്വന്തം മൃതദേഹത്തിന്റെ,
ചാരം തിന്നും ശ്വസിച്ചും
ജീവൻ നിലനിർത്തുന്നോരാത്മാവ് - ഞാൻ!

എന്നാകിലും,
എനിക്കൊരാത്മാവെങ്കിലും
ഉണ്ടെന്നതിൽ അഭിമാനിക്കുന്നു - ഞാൻ!