സ്വയം പണിതുമനോഹരങ്ങളാക്കിയ ബിംബങ്ങളെ
കാലാകാലങ്ങളായി സ്നേഹിച്ചുo, ബഹുമാനിച്ചും, ആരാധിച്ചുo, കാമിച്ചും
യാത്ര തുടരുന്നു ഞാനും!
മരുഭൂവിലെ കൊടിയ ചൂടിലും കൊടുങ്കാറ്റിലുമൊക്കെയായി
ബിംബങ്ങൾക്ക് കേടുപാടു സംഭവിച്ചിരുന്നതൊക്കെ ഖുറൈഷികളും കണ്ടിരുന്നു.
എന്നിട്ടും അവയെ സഹർഷം നെഞ്ചിലേറ്റി വാശിയോടെ
തന്റെ വിശ്വാസം പ്രവാചകനുമുന്നിൽ പണയംവെക്കാതെതന്നെ
മൺമറഞ്ഞുപോയ പൗരാണിക മരമണ്ടരുണ്ടല്ലോ, അവരെപ്പോലെയാണു ഞാൻ!
എന്നു തോന്നുന്നു, ഇന്ന്!

നശിക്കപ്പെട്ട നശിപ്പിക്കപ്പെട്ട തങ്ങളുടെ കുടുംബക്ഷേത്രത്തിലെ ബിംബങ്ങളൊക്കെയും
വ്യർത്ഥമായിരുന്നെന്ന് വെക്കവയ്യായിരുന്നു രോഗശയ്യയിൽ കിടക്കുമ്പോഴും അവർക്കന്ന്!
ദൈവാനുഗ്രഹങ്ങളോടെ പുനർജനിക്കാം നീ പശ്ചാത്തപിച്ചാൽ,
എന്നാരോ അരികെവന്നരുളിയപ്പോൾ,
അല്പം മങ്ങിയെങ്കിലും അവരുടെ ഉള്ളിൽ അന്നും കെടാതെ തെളിവോടെ
ജ്വലിച്ചു നിന്നിരുന്ന രൂപങ്ങളിലൊന്നിനെ മാത്രം ധ്യാനിച്ചുകൊണ്ട്
മരണത്തിലേക്ക് ഒരു മന്ദസ്മിതവുമായി നിർഭയം യാത്രചെയ്ത
ഗോത്രസമൂഹത്തിലെ ആ ധീരരിൽ ഒരുവനാകാം ഞാൻ!

ഞാൻ ഒരു ഖുറൈഷിയോ?