Sunday, March 5, 2017

ആ നാദം!

"ഞാൻ
കെര്തി,
ങ്ങള് ... "

Friday, March 3, 2017

നീ


എന്റെ വന്യതയെ ശ്വസിച്ചവൾ, നീ .
എന്റെ വ്രണങ്ങളെ ചുംബിച്ചവൾ, നീ.

എന്നോടൊപ്പം, അത്യുന്നതങ്ങളിൽ വ്യവഹരിച്ചവൾ, നീ .
എന്റെ താളശൂന്യ നാദങ്ങളെ ശ്രവിച്ചവൾ, നീ.
എന്റെ കഥകളെ എന്നെപ്പോലെ സ്നേഹിച്ചവൾ, നീ.
എന്നാതുരങ്ങളെ ആലിന്ഗനങ്ങൾ കൊണ്ടില്ലാതാക്കിയവൾ, നീ.

എന്നെ തനിച്ചാക്കി നീന്തിയകന്നുകളഞ്ഞതും, നീ.
ഇന്ന്  മറുകരയിൽ എന്നെ തേടുന്നുവോ നീ?

എന്റെ വന്യതയും, എന്റെ വ്രണങ്ങളും,
ഇന്ന് ഞാൻ മറച്ചു വെക്കുന്നു.
നീയും മറുകരയിൽ അത് തന്നെ ചെയ്യുന്നു.
കാരണം, ഞാൻ തന്നെയല്ലോ നീ...?

ഇരു ധ്രുവങ്ങളിൽ നാം നിലകൊള്ളുമ്പോഴും,
എന്നെ നീ നോവിക്കുന്നു.
അത്ര മാത്രം.

എന്നിരുന്നാലും, നിനക്ക് നല്ലത് മാത്രം സംഭവിക്കട്ടെ.

നീ ഞാനായിരുന്നു എന്നത് യാഥാർത്ഥ്യം.

എന്റെ വാക്കുകൾക്കിവിടെ വിരാമം.

ആദ്യമായി


ആദ്യമായി അയാളെ ഒരു രോഗിയാക്കിയത് ഒരു വൈദ്യരായിരുന്നു.
ആദ്യമായി അയാളെ ശമിപ്പിച്ചത് ഒരു അദ്ധ്യാപികയായിരുന്നു.
ഇരുവരും അവരുടെ കർമ്മങ്ങൾ നിർവഹിച്ച് യാത്രയായി.


ചില വാക്കുകളെ അയാൾ സ്നേഹിച്ചിരുന്നു,
ചില കഥാപാത്രങ്ങളെപ്പോലെ.
അവയിൽ ചിലത് -
ആഭാസൻ
Chronic Alcoholic
Lovelorn
ചിന്താമു

"കുലാന്തകയോഗം"

കളിപ്പാട്ടം


കളിപ്പാട്ടങ്ങൾ -
ആരുടെയൊക്കെയോ ഇടവേളകളിലെ വിനോദമാകാൻ വേണ്ടി സൃഷ്ട്ടിക്കപ്പെട്ടവ.

ഇടവേളക്കൊടുവിൽ മടുത്തു.
അതിനെ ദൂരെക്കളഞ്ഞു,
അതിനു കേടുപാടു വന്നു.

അവർ കുഞ്ഞുങ്ങൾ...
മടുപ്പ്, സഹജം...

കുഞ്ഞുങ്ങൾ വളർന്നു വല്ല്യവരായി.
കളിപ്പാട്ടം കീറിപ്പറിഞ്ഞ്, എവിടെയോ, തെരുവിൽ!

ചിലതിനെ മാത്രം ചിലർ അലമാരിയിൽ ജഡമായി സൂക്ഷിച്ചു വെക്കുന്നത് കണ്ടിട്ടുണ്ട്, അത്ര തന്നെ!