Friday, March 3, 2017

കളിപ്പാട്ടം


കളിപ്പാട്ടങ്ങൾ -
ആരുടെയൊക്കെയോ ഇടവേളകളിലെ വിനോദമാകാൻ വേണ്ടി സൃഷ്ട്ടിക്കപ്പെട്ടവ.

ഇടവേളക്കൊടുവിൽ മടുത്തു.
അതിനെ ദൂരെക്കളഞ്ഞു,
അതിനു കേടുപാടു വന്നു.

അവർ കുഞ്ഞുങ്ങൾ...
മടുപ്പ്, സഹജം...

കുഞ്ഞുങ്ങൾ വളർന്നു വല്ല്യവരായി.
കളിപ്പാട്ടം കീറിപ്പറിഞ്ഞ്, എവിടെയോ, തെരുവിൽ!

ചിലതിനെ മാത്രം ചിലർ അലമാരിയിൽ ജഡമായി സൂക്ഷിച്ചു വെക്കുന്നത് കണ്ടിട്ടുണ്ട്, അത്ര തന്നെ!

No comments:

Post a Comment