എന്റെ വന്യതയെ ശ്വസിച്ചവൾ, നീ .
എന്റെ വ്രണങ്ങളെ ചുംബിച്ചവൾ, നീ.
എന്നോടൊപ്പം, അത്യുന്നതങ്ങളിൽ വ്യവഹരിച്ചവൾ, നീ .
എന്റെ താളശൂന്യ നാദങ്ങളെ ശ്രവിച്ചവൾ, നീ.
എന്റെ കഥകളെ എന്നെപ്പോലെ സ്നേഹിച്ചവൾ, നീ.
എന്നാതുരങ്ങളെ ആലിന്ഗനങ്ങൾ കൊണ്ടില്ലാതാക്കിയവൾ, നീ.
എന്നെ തനിച്ചാക്കി നീന്തിയകന്നുകളഞ്ഞതും, നീ.
ഇന്ന് മറുകരയിൽ എന്നെ തേടുന്നുവോ നീ?
എന്റെ വന്യതയും, എന്റെ വ്രണങ്ങളും,
ഇന്ന് ഞാൻ മറച്ചു വെക്കുന്നു.
നീയും മറുകരയിൽ അത് തന്നെ ചെയ്യുന്നു.
കാരണം, ഞാൻ തന്നെയല്ലോ നീ...?
ഇരു ധ്രുവങ്ങളിൽ നാം നിലകൊള്ളുമ്പോഴും,
എന്നെ നീ നോവിക്കുന്നു.
അത്ര മാത്രം.
എന്നിരുന്നാലും, നിനക്ക് നല്ലത് മാത്രം സംഭവിക്കട്ടെ.
നീ ഞാനായിരുന്നു എന്നത് യാഥാർത്ഥ്യം.
എന്റെ വാക്കുകൾക്കിവിടെ വിരാമം.
No comments:
Post a Comment