Thursday, January 23, 2014

:)

പ്രണയിക്കാതിരിക്കവയ്യ, എത്ര 'പണി' കിട്ട്യാലും ...!

Sunday, January 19, 2014

എന്റെ ജയം

അവളുമായി കോർക്കുമ്പോൾ,
മരണക്കിടക്കയിലെ
അഴീക്കോടിന്റെ ജയം വേണ്ടെനിക്ക്.
മരണക്കിടക്കയിലെ വി.കെ.ൻ
ഭാര്യയോട് നടത്തിയ ക്ഷമാപണവും അനുവദിനീയമല്ലെനിക്ക്,
അനർഹം അവൾക്കത്.
എന്റെ മരണം, എന്റെ ജയം,
അത് മനോഹരമായിരിക്കും,
അതിമനോഹരമായിരിക്കും.

Monday, January 13, 2014

യാത്രാന്ത്യം

ദൈവ വിശ്വാസത്തിന് സാധ്യതയുണ്ട്.

മനുഷ്യ൯ ജീവനുള്ളവയെ  സ്നേഹിച്ച്  സ്നേഹിച്ച്  മുറിവേറ്റ് വീഴുന്നേരം
വീണ്ടും വീണ്ടും വീഴുന്നേരം
അവ൯ രക്ഷപ്പെടാ൯ പുതിയ മാ൪ഗം അന്വേഷിക്കാ൯ തുടങ്ങും.

സ്നേഹിക്കാതിരിക്കാ൯ അവനു സാധ്യമല്ല.
മനുഷ്യജന്മം തന്നെ അതിനു കാരണം!

പിന്നെ അവ൯ ചെയ്യുന്നത്,
അവനു ചെയ്യാ൯ കഴിയുന്നത്,
ജീവനില്ലാത്തതിനെ സ്നേഹിക്കുകയാണ്, 
ജീവിക്കാ൯ വേണ്ടി...

പണം, പാരമ്പര്യം, ദൈവം...!