Sunday, January 19, 2014

എന്റെ ജയം

അവളുമായി കോർക്കുമ്പോൾ,
മരണക്കിടക്കയിലെ
അഴീക്കോടിന്റെ ജയം വേണ്ടെനിക്ക്.
മരണക്കിടക്കയിലെ വി.കെ.ൻ
ഭാര്യയോട് നടത്തിയ ക്ഷമാപണവും അനുവദിനീയമല്ലെനിക്ക്,
അനർഹം അവൾക്കത്.
എന്റെ മരണം, എന്റെ ജയം,
അത് മനോഹരമായിരിക്കും,
അതിമനോഹരമായിരിക്കും.

No comments:

Post a Comment