അസാധ്യമെനിക്ക്, നിന്നിൽ നിന്ന് മുക്തി നേടുക.
അസാധ്യമെനിക്ക്, നിൻ വഴികളിലൂടെ സഞ്ചരിച്ച് രക്ഷനേടുക.
ഇരു ധ്രുവങ്ങളിൽ വസിക്കേണ്ടവരെങ്കിൽ, നാം എന്തിനു -
ഇത്രമേൽ പരിക്കുപറ്റുംവിധം അടുത്തു,
ശേഷം ഇവ്വിധം അകലം പാലിച്ചു?
അസ്ഥിയിൽ കൊത്തിവെച്ചത് നിൻ നാമം,
മനസ്സിൽ വരച്ച് വെച്ചത് നിൻ രൂപം.
ശരീരത്തോടൊപ്പം കൊണ്ട് നടന്നത്,
ലയനനാളിൽ നീയേകിയ നിന്റെ വന്യതയും.
നിന്നിൽ നിന്ന് രക്ഷനേടാൻ മറുമരുന്നിനെയൊന്നും തന്നെ അനുവദിച്ചതുമില്ല-
നീ നൽകിയ അനുഭൂതിയുടെ സൗന്ദര്യം എന്നിൽനിന്നു നഷ്ട്ടമാകും എന്ന് ഭയന്ന്!
അസാധ്യമെനിക്ക്, നീ സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിച്ച് രക്ഷ നേടുക.