രംഗബോധമില്ലാത്ത കോമാളി
നാളിതുവരെ
എൻ്റെ വിരളമാം സൗഹൃദങ്ങളെ
തൊട്ടിട്ടുള്ള വാർത്ത കേട്ടിട്ടില്ലായിരുന്ന്.
ഇന്നലെ രാത്രി ആദ്യമായി കേട്ട്.
പ്രിയപ്പെട്ട നൗഷാദിന് വിട.
ചിരിയില്ലാത്ത നിൻ്റെ മുഖം ഞാൻ കണ്ടിട്ടില്ല എന്നാണ് എൻ്റെ ഓർമ്മ.
കല്യാണം കഴിഞ്ഞ് ഭാര്യയുമൊത്ത് KSRTC ബസ്സിൽ കയറി മൂന്നാർക്ക് യാത്ര പോയത് ഞാൻ അദ്ഭുതത്തോടെയും കൗതുകത്തോടെയും ആണ് കണ്ടത്.
വിട.