Thursday, December 28, 2017

അലയടിക്കാൻ പോകുന്നത്

"വരും കാലങ്ങളിൽ
എന്നിൽ
‎അലയടിക്കാൻ പോകുന്നത്
നിന്റെ തേങ്ങലുകളാണ്.
നിന്റെ കരച്ചിലുകളാണ്!
 
  പുഞ്ചിരിക്കാതെ
  ‎നീ ജീവിച്ചു തുടങ്ങിയാൽ
  ‎നീറുന്ന നെഞ്ച്
  ‎നിന്റേതു മാത്രമാവില്ലെന്നു കൂടി
  ‎ഓർക്കുക വല്ലപ്പോഴും!"

കല്ലെടുപ്പിക്കാതെ പെണ്ണേ...

"തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാതെ പെണ്ണേ ...
നിന്റെ തുമ്പിയെ പറന്നകലുവാൻ അനുവദിച്ചീടണം പെണ്ണേ...
നിന്റെ കണ്ണുനീരിന്റെ പാപം പേറുവാനതിന്റെ ചിറകുകൾക്ക് കെൽപ്പില്ല പെണ്ണേ...
കണ്ണുനീർ പൊഴിയാതെ സ്വതന്ത്രമാക്കണം നീ നിന്റെ തുമ്പിയെ...
നാളെ നിന്റെ കൈകളിലിരുന്ന് ചിറകറ്റ് അത് മരിച്ചു വീഴുമ്പോൾ,
ന്റെ പെണ്ണേ,
നിന്റെ കണ്ണുനീർ ഇന്നു തുടക്കാനുള്ളവർ അന്നു കാണുകില്ല പെണ്ണേ...
നിന്റെ അച്ഛനുമമ്മയും നിന്നെ പഴിക്കില്ല പെണ്ണേ നീ തുമ്പിയെ കൈവെടിഞ്ഞാൽ...
അവർ നിന്നെ നെഞ്ചോട് ചേർത്ത് പിടിച്ചുമ്മ തരികയേയുള്ളൂ...
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാതെ പെണ്ണേ..."

ആ പാവം മനുഷ്യൻ

അച്ഛൻ അവനോട് പണ്ടൊരിക്കൽ പറഞ്ഞതവനോർത്തു, "നിന്റെയുള്ളിൽ കാമ്പുള്ള വല്ലതുമുണ്ടായിരുന്നെങ്കിൽ അതിന്റെ ദൃഷ്ടാന്തങ്ങൾ തെളിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു!"

ഓരോ തലമുറയിലും തലതെറിച്ചോരോന്നുണ്ടാകുകയെന്നത് അനിവാര്യതയാണ്.

ഈ തലമുറയിൽ ഇതവന്റെ മാത്രം ഊഴമാണ്. അവന്റെ യോഗ്യതയുടെ ദൃഷ്ടാന്തങ്ങളായിരുന്നു അവന്റച്ഛൻ നാളിതുവരെയും കണ്ടിരുന്നതെന്ന് തിരിച്ചറിയാതെ ആ പാവം മനുഷ്യൻ പുത്രനെ പുച്ഛിച്ചുകൊണ്ടേയിരുന്നു!"