Sunday, October 15, 2017

എന്റെ വസന്തം

അല്പായുസ്സാണ്.
പക്ഷേ കായ്ക്കാൻ വല്ലാതെ വൈകില്ല.
ഒരു മടാളിനാലും ബലിയാകാതിരിക്കാനുള്ള ശേഷി നിങ്ങളിരുവരും എനിക്കേകിയിട്ടുമുണ്ട്.

ഇവ്വിധമുള്ള അനവധി വിത്തുകൾ ഇക്കാലത്തിന്ന് മുന്നേ വളർന്ന് പന്തലിച്ചിട്ടുണ്ടുതാനും.
നിങ്ങളെപ്പോലെ ഞാനും അവയുടെ ഫലം അഭിമാനത്തോടെ ഭക്ഷിക്കുന്ന പരിപാലകരെ കണ്ടിട്ടുണ്ട്, അവയുടെ ശൈശവത്തിലെ സംരക്ഷകരെയും കണ്ടിട്ടുണ്ട്.
ഈ വൈകിയ വേളയിൽ ശുഭപ്രതീക്ഷയോടെ അല്പംകൂടി കാത്തിരിക്കൂ എന്ന് പറയുക വയ്യെനിക്ക്.
നിങ്ങൾ അല്പനേരം ഈ വിത്ത് പാകിയിട്ടേയില്ലെന്ന് കരുതി സഹർഷം ജീവിക്കുക, അല്പനേരം മാത്രം.
അത്തരത്തിലുള്ളൊരു ഇടവേള നിങ്ങൾക്കാനന്തം പകരുമെന്നത് സുഖമുള്ളൊരു യാഥാർഥ്യമല്ലേ?

വൈകാതെ കായ്ക്കും. തീർച്ച!
എന്റെ പ്രാർഥന നിങ്ങളുടെ ദീർഘായുസ്സിന് വേണ്ടി മാത്രമാണ്.
കാരണം നിങ്ങളില്ലെങ്കിൽ പിന്നെ എന്റെ വസന്തം വ്യർഥം!

No comments:

Post a Comment