ഗൾഫ്‌കാരനായിരുന്ന ഒരാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരവെ,
എയർപോർട്ടിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്തർ പെട്ടി തുറന്നു പരിശോധിക്കണം എന്ന് പറഞ്ഞത്രേ. അപ്പോൾ വാപ്പുട്ടി മൂത്താപ്പ അവരോടു പറഞ്ഞതെന്തെന്നോ? "ജീവിച്ചിരുന്ന കാലത്ത് ഓരോ തവണയും നിങ്ങൾക്കൊക്കെ ഒരുപാട് തന്നിട്ടുള്ള ഒരാളാണ് ഇതിൽ കിടക്കുന്നത്. മരിച്ചാലെങ്കിലും ഒന്ന് വെറുതെ വിട്ടുകൂടെ?"
നാട്ടിൽ ഞാനെത്തി രണ്ടാമത്തെ ഈ രാത്രിയുടെ ഈ നിമിഷങ്ങളിൽ, എന്റെ മുറിയിൽ, ശൂന്യത പോലെ എന്തൊക്ക്യോ അനുഭവപ്പെട്ട് വിതുമ്പി കരഞ്ഞുതുടങ്ങവേ, ഞാൻ ആരോടോ ചോദിച്ചുപോയി, "ഇതേ മുറിയിലുള്ളപ്പോൾ ഞാൻ ഒരുപാട് രാത്രികൾ കരഞ്ഞിട്ടുള്ളതല്ലേ? കരയിച്ചിട്ടുള്ളതല്ലേ? ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെ?"
പോയിമറഞ്ഞവരെ, നിങ്ങൾ സുഖമായുറങ്ങുവിൻ.
No comments:
Post a Comment