ഇരുളായിരുന്നു അയാൾക്കിഷ്ട്ടം. ശോകമായിരുന്നു അയാളുടെ ഭാവം.
സഹനമായിരുന്നു അയാളുടെ സമരം. ശയനമായിരുന്നു അയാളുടെ നിർവൃതി.
വൈകാരികമായി നേരിട്ടു, നേടിയെടുത്തു, നഷ്ട്ടപ്പെടുത്തി - പലതും.
നഷ്ട്ടങ്ങളാൽ സമ്പന്നമായ യൗവ്വനം ചിന്നിച്ചിതറി - ഇരുപത്തിയഞ്ചിൽ.
കൂടപ്പിറപ്പുകൾ ഒന്നൊന്നായി ലോകംവെടിയും ദുർവിധി പോലെ,
അവനിൽനിന്ന് അവൻ സ്നേഹിച്ചവരും അവനെ സ്നേഹിച്ചവരും പിൻവാങ്ങി!
നാൽപതുനാൾ നീളുന്ന മൗനത്തിലവസാനിക്കേണ്ട ദുഃഖം എപ്പോഴും അവനിൽ മാത്രം കൊടി നാട്ടിയത് മാസങ്ങൾക്കും വർഷങ്ങൾക്കും വേണ്ടിയായിരുന്നു.
വിയോഗങ്ങൾ വീണ്ടും വീണ്ടും അവനെ വ്രണപ്പെടുത്തി കൊന്നുകൊണ്ടേയിരുന്നു.
കർമഫലങ്ങളെ വായിക്കുമ്പോൾ അവൻ അനുഗ്രഹീതൻ തന്നെയാണ്.
എന്നിട്ടും എന്തേ എന്ന ചോദ്യത്തിനു അയാൾക്കുത്തരമില്ല.
ചോദ്യങ്ങൾ അയാൾ പതിയെ ഉപേക്ഷിക്കാൻ ശീലിച്ചു.
ചോദ്യങ്ങളിലും മൗനങ്ങളിലും അവനു നഷ്ട്ടങ്ങൾ തന്നെയുണ്ടായി.
നിർവൃതി അനുഭവിച്ചതത്രയും കണ്ണീർപ്രളയത്തിൽ ഒലിച്ചുപോയി.
ഇന്നലകളെ മറവുചെയ്യാൻ ശ്രമിച്ചപ്പൊഴൊക്കെയും പരാജിതനായി.
ഇനി ഇന്നിനെ അംഗീകരിച്ച് മുന്നോട്ട് പോകാനൊരുങ്ങുകയായി.
എന്നാൽ,
അലയടിക്കാൻ ഇനി തുടങ്ങിയാൽ, അയാൾ എവിടെച്ചെന്നടിയും എന്നത് ദുരൂഹം. അത് വലിയ നാശം വിതക്കാനുതകുന്ന യാഥാർത്ഥ്യം.
അലയടിക്കാൻ ഇനി തുടങ്ങിയാൽ, അയാൾ എവിടെച്ചെന്നടിയും എന്നത് ദുരൂഹം. അത് വലിയ നാശം വിതക്കാനുതകുന്ന യാഥാർത്ഥ്യം.
നാളുകളിത്രയും അവൻ അഭയംതേടി മാത്രം അലയുകയായിരുന്നു.
ഇനിയവൻ അഭയം നൽകാൻ മാത്രം പ്രാപ്തനവാൻ പോകുകയാണ്.
ഏകാന്തവാസവും ഏകാന്തയാനവും അയാൾക്കിഷ്ട്ടമായിരുന്നു.
എന്നാൽ, അതുരണ്ടും അവനിപ്പോൾ ഭയാനകമാണ്.
അതുകൊണ്ട്, അവനിനി സഞ്ചരിക്കുന്നത് ഇന്നിന്റെ കുതിരകൾക്കൊപ്പമാണ്.
അതിൽ അയാൾക്ക് സ്വത്വം നഷ്ട്ടപ്പെട്ടേക്കാം, അയാൾ മാറിപ്പോയേക്കാം.
ഇതുപോലുള്ള യാത്രകളിൽ, അവനെ മറന്നു പോയവരെപ്പോലെ അവനും പലരേയും മറന്നേക്കാം.
എന്നിരുന്നാലും,
അയാൾ ഇന്നിന്റെ കുതിരകൾക്കൊപ്പo യാത്ര തുടങ്ങുകയാണ്.
പക്ഷെ, അലയടിക്കാൻ ഇനി തുടങ്ങിയാൽ , അയാൾ എവിടെച്ചെന്നടിയും എന്നത് ദുരൂഹം. അത് വലിയ നാശം വിതക്കാനുതകുന്ന യാഥാർത്ഥ്യം.
അയാളെത്തേടി ഇനിയാരും വരികയില്ല.
അയാൾ ഇന്നിന്റെ കുതിരകൾക്കൊപ്പo യാത്ര തുടങ്ങുകയാണ്.
അലയടിക്കാതിരിക്കട്ടേ!
No comments:
Post a Comment